ഓര്മ വച്ച നാളില്‍ കേള്‍ക്കാന്‍ തുടങ്ങിയ ഒരു ഗാനമാണിത് .. ചിത്രം - (ഭയപ്പെടേണ്ട ) കാട്ടുപോത്ത് .. എന്നാലും ഇത് കാട്ടു പോത്തിനെ കുറിച്ചുള്ള വര്‍ണന ആണെന്ന് തോന്നുന്നില്ല .. കാമുകിയെ കുറിച്ച് കാമുകന്മാര് പാടാറുള്ള എല്ലാ പതിവ് നമ്പരുകളും ഇതില്‍ ഉണ്ട് .. സരളമാണ് ഗാനം , ഈണം .. പാടാന്‍ ഹൃദ്യമാണ് .. എന്ത് കൊണ്ടോ ഇക്കാലത്തെ സംഗീത ഗാന മത്സര വേദികളില്‍ ..ഈ ഗാനം പാടി കേള്‍ക്കാറില്ല .. അവഗണിക്കപ്പെട്ട ഈ പ്രേമഗാനമായിക്കോട്ടേ ആദ്യം ഓര്‍മിക്കുന്നത് ..
പൂവല്ല പൂന്തളിരല്ല
മാനത്തെ മണി വില്ലല്ല
മണ്ണിലേക്ക് വിരുന്നു വന്ന
മധു ചന്ദ്ര ലേഖാ ..
ഇവളെന്‍ മനസ്സിന് തംബുരു മീട്ടും
വീണാ ഗായികാ ..ഇവള് വീണാഗായിക....
ഇതിന്റെ ബാത്ത് റൂം സോംഗ് ( കുളിമുറി ഗാനാ) ആവിഷ്കാരം ഇവിടെ ..പൊറുക്കുക ;-) )
Thursday, August 18, 2011
പാട്ടിന്റെ കൂടെ ഒരല്പ നേരം
പാട്ടുകള്‍ ഒത്തിരി ഇഷ്ടമാണ് .. കേള്‍ക്കാനും ..പാടുവാനും. ശബ്ദം യേശുദാസിന്റെ അത്ര കണ്ടു [ ;-) ] വരാത്തത് കൊണ്ടും ..പാടാന്‍ പാട്ട് കളരിയില്‍ പോയോ പാട്ടാശാന്മാരുടെ കൂടെ ഇരുന്നോ പഠിക്കാത്തത് കൊണ്ട് പലപ്പോഴും ബാത്ത് റൂമിലും മൂളിപ്പാട്ടിലുമായി ഒതുങ്ങുമെന്ന് മാത്രം ..ഈണവും താളവും മാത്രമല്ല അത് പോലെ തന്നെ വരികളിലെ സര്‍ഗാത്മാഗത ചാരുതയും അവയുടെ ഭാവുകത്വവും ഒക്കെ ഇഷ്ടം തന്നെ .. ഇഷ്ടപ്പെട്ട പാട്ടുകളുടെ കണക്കെടുത്താല്‍ തീരില്ല ..പഴയ മലയാള ഗാനങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ..പഴയ ഹിന്ദി ഗാനങ്ങളും ഇഷ്ടം. ..ഇടക്കാലത്ത് വന്നവയും ഓര്‍മയില്‍ നിന്ന് വിട്ടു പോയിട്ടില്ല ... പണ്ടൊക്കെ രാവിലെ മുതല്‍ രാത്രി വരെ വീട്ടില്‍ എപ്പോഴും രടിയോ വയ്ക്കും .. കാലത്ത് ആര് മണിക്ക് സുഭാഷിതം മുതല്‍ രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള രടിയോ നാടകം വരെ .അതിനു ശേഷം ഉള്ള ചലച്ചിത്ര ഗാനവും കേട്ടിട്ടേ ഉറക്കമുള്ളൂ ..ബുധനാഴ്ച ഏഴു നല്പ്പതഞ്ചിനു തൃശൂര്‍ നിലയത്തില്‍ നിന്നും ശ്രി രാജശേഖരന് അവതരിപ്പിക്കുന്ന ഗാനതരംഗിണി പ്രത്യേകം ഓര്‍ക്കുന്നു .. ഒരു പക്ഷെ നല്ല നിലാവുള്ള രാത്രികളില്‍ മുറ്റത്തെ പാരിജാതം പൂത്തു പൂമഴ പെയ്യുമ്പോള്‍ , ഇളം കാറ്റില്‍ കലരുന്ന പാരിജാതപ്പൂക്കളുടെ ഗന്ധത്തോടൊപ്പം എത്രയോ തവണ ഈ മധുര ഗാനങ്ങള്‍ കേട്ട് ഉറങ്ങിയിക്കുന്നു... നിത്യ സുഗന്ധിയായ പാരിജാതത്തെ പോലെ തന്നെ കാലത്തിനു മായ്ക്കാനാവാതെ ഇപ്പോഴും ഓര്‍മയില്‍ ഈ നല്ല പാട്ടുകള്‍ ....
Subscribe to:
Comments (Atom)