Thursday, August 18, 2011

പൂവല്ല പൂന്തളിരല്ല..

ഓര്മ വച്ച നാളില്‍ കേള്‍ക്കാന്‍ തുടങ്ങിയ ഒരു ഗാനമാണിത് .. ചിത്രം - (ഭയപ്പെടേണ്ട ) കാട്ടുപോത്ത് .. എന്നാലും ഇത് കാട്ടു പോത്തിനെ കുറിച്ചുള്ള വര്‍ണന ആണെന്ന് തോന്നുന്നില്ല .. കാമുകിയെ കുറിച്ച് കാമുകന്മാര്‍ പാടാറുള്ള എല്ലാ പതിവ് നമ്പരുകളും ഇതില്‍ ഉണ്ട് .. സരളമാണ് ഗാനം , ഈണം .. പാടാന്‍ ഹൃദ്യമാണ് .. എന്ത് കൊണ്ടോ ഇക്കാലത്തെ സംഗീത ഗാന മത്സര വേദികളില്‍ ..ഈ ഗാനം പാടി കേള്‍ക്കാറില്ല .. അവഗണിക്കപ്പെട്ട ഈ പ്രേമഗാനമായിക്കോട്ടേ ആദ്യം ഓര്‍മിക്കുന്നത്‌ ..

പൂവല്ല പൂന്തളിരല്ല
മാനത്തെ മണി വില്ലല്ല

മണ്ണിലേക്ക് വിരുന്നു വന്ന
മധു ചന്ദ്ര ലേഖാ ..
ഇവളെന്‍ മനസ്സിന്‍ തംബുരു മീട്ടും
വീണാ ഗായികാ ..ഇവള്‍ വീണാഗായിക....


ഇതിന്റെ ബാത്ത് റൂം സോംഗ് ( കുളിമുറി ഗാനാ) ആവിഷ്കാരം ഇവിടെ ..പൊറുക്കുക ;-) )

No comments:

Post a Comment